ഫോട്ടോഷോപ്പിന്റെ മാന്ത്രികലോകത്ത്നിന്ന് Illustrator എന്ന അത്ഭുതങ്ങളിലേക്കൊരു എത്തിനോട്ടം നടത്തുകയാണിവിടെ, ഇല്ലുസ്ട്രേഷൻ എന്നാൽ എന്താണെന്നു ഇതുവരെ അറിയില്ല. ഇവിടെ ഞാൻ പഠിച്ച് തുടങ്ങുകയാണ്, താല്പര്യമുള്ളവര്ക്ക് കൂടെചേരാം;അറിവുകള്‍ പങ്കുവെക്കാം.ഒന്നുമാത്രം, ഇല്ലുസ്ട്രേഷൻ ഞാൻ കാണുന്നത് തന്നെ ഈ അടുത്ത കാലത്താണ്, അതുകൊണ്ട് തന്നെ എന്റെ അറിവുകള്‍ വളരെ പരിമിതമാണ്, പഠിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണിവിടെ, സഹകരണം പ്രതീക്ഷിക്കുന്നു...
ഗ്രാഫിക് ഡിസൈനിംഗ് ലോകത്ത് മാറ്റത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്തിയത് ഫോട്ടോഷോപ്പ് സോഫ്റ്റ്വെയർ ആണെന്നകാര്യത്തിൽ തർക്കമുണ്ടാകുമെന്നു തോന്നുന്നില്ല ഹോളീവുഡ് സിനിമകൾ മുതൽ ഫോട്ടോസ്റ്റുഡിയോകൾ വരെ അതിന്റെ സാധ്യതകൾ ഉപയോഗിക്കുന്നു. പ്രഫഷണൽ ഗ്രാഫിക് ഡിസൈനേഴ്സിനു ഒരുപക്ഷെ ഇവിടെനിന്നു ഒന്നും കിട്ടില്ലായിരിക്കാം. എങ്കിലും തുടക്കക്കാര്‍ക്ക് ഫോട്ടോഷോപ്പിനെ പരിചയപ്പെടാന്‍, പഠിക്കാന്‍ ഈ സൈറ്റ് ഉപകാരപ്പെടും എന്നുതന്നെയാണെന്റെ വിശ്വാസം.
പരിമിതമായ അറിവുകൾ കൂടുതൽ പരിപോഷിപ്പിക്കുവാനും ഗ്രാഫിക് ലോകത്തെ കൂടുതൽ അറിയാനുമായി ഒരു കൂട്ടായ്മ. വര്‍ക്കുകള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയും നമ്മുടെ വര്‍ക്കുകള്‍ കൂടുതല്‍ നന്നാക്കുകയും ചെയ്യാം. ഒപ്പം തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തിരുത്താനും അറിയാത്തതിനെ ചോദിച്ച് പഠിക്കാനും, ഒപ്പം ഗ്രാഫിക് ഡിസൈനിംഗിലെ പുതിയ സാധ്യതകള്‍ പങ്കുവെക്കാനുമൊരിടം.
ഗ്രൂപ്പിൽ അംഗങ്ങളാവുന്നവരുടെ വർക്കുകൾ പബ്ലിഷ് ചെയ്യാനൊരിടം. നിങ്ങളുടെ വർക്കുകളും പബ്ലിഷ് ചെയ്യാം അതിനായി ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാവുക. അറിവുകൾ കൂടുതൽ വർദ്ധിപ്പിക്കുക.
No comments:
Post a Comment