ഫോട്ടോഷോപ്പും ഇല്ലുസ്ട്രേഷനും തമ്മിലുള്ള വ്യത്യാസം ഞാൻ മനസിലാക്കിയിടത്തീളം പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഫോട്ടോഷോപ്പ് ഇമേജ് എഡിറ്റിംഗിനും ഇല്ലുസ്ട്രേഷൻ വെക്ടർ ഡിസൈനിംഗുമാണ്. പിക്സലുകൾ ആയതിനാൽ ഫോട്ടോഷോപ്പിൽ ഒരു പരിധി വരെ മാത്രമെ വലുതാക്കാൻ കഴിയു. അതായത് പ്രിന്റ് ചെയ്യുമ്പോഴുള്ള ക്വാളിറ്റി കുറവ് നമുക്ക് അറിയാം. എന്നാൽ വെക്ടർ ഡിസൈനിംഗിൽ ഹൈ ക്വാളിറ്റിയിൽ പിക്ചറുകൾ ഡിസൈൻ ചെയ്യാൻ സാധിക്കുന്നു. 3ഡി പോലുള്ള ഒപ്ഷനുകൾ വളരെപെട്ടന്നു ചെയ്യാം എന്നതു ഒരു മേന്മതന്നെയാണ് ഇല്ലുസ്ട്രേഷനിൽ. ഇനി കൂടുതൽ നമുക്ക് വഴിയെ പഠിക്കാം, മനസിലാക്കാം. അറിവുള്ളവർ ഇവിടെ പങ്കുവെക്കാൻ മടിക്കരുത്.
![]() |
| ഇല്ലിസ്ട്രേഷൻ ടൂൾസ് ബാർ |




