Showing posts with label ഡിസൈൻ. Show all posts
Showing posts with label ഡിസൈൻ. Show all posts

Thursday, July 14, 2011

ഇല്ലുസ്ട്രേഷനിൽ Glow വാൾപേപ്പർ



   തുടക്കത്തിൽ ടൂൾസ് പഠിക്കുക എന്നതാണല്ലോ നമ്മുടെ ലക്ഷ്യം. ഒരു കളർഫുൾ ബാക്ക്ഗ്രൗണ്ട് എങ്ങനെ ഉണ്ടാക്കാം എന്ന് പഠിക്കുന്നതിനോടൊപ്പം ഗ്രേഡിയന്റ് ടൂളിനെ കുറിച്ചും മറ്റും നമുക്ക് മനസിലാക്കാൻ സാധിക്കും.





 തുടങ്ങാം അല്ലെ, പുതിയ ഒരു പേജ് തുറക്കാം.





ആദ്യം  Rectangle Tool ഉപയോഗിച്ച് നമ്മുടെ പുതിയ പേജ്  ബ്ലാക്ക് കളർ ഫിൽ ചെയ്യുക.




ഇനിരൊരു Rectangle  കൂടി പ്രയോഗിക്കുക. അതിലാണു നമുക്ക് ഗ്രേഡിയന്റ് റ്റൂൾ പ്രയോഗിക്കേണ്ടത്. ലയർ പാലറ്റ് ശ്രദ്ധിച്ചാൽ എന്താണിവിടെ നടക്കുന്നതെന്നു മനസിലാകും.




ഇനി ഗ്രേഡിയന്റ് ടൂളിൽ ഡബിൾ ക്ലിക്ക് ചെയ്ത് ഗ്രേഡിയന്റ് പാനൽ ഓപൺ ചെയ്യണം. ശേഷം ചിത്രത്തിൽ കാണുന്നത്പോലെ കറുപ്പ്, മഞ്ഞ, നീല, ചുവപ്പ്,(അല്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള കളറുകൾ ആഡ് ചെയ്യാം)





ഇനി ലവന്റെ ഒപാസിറ്റി ഒരു 20% ആയി ചുരുക്കി നിർണയിക്കാം നമുക്ക്.





ഇനി elliptical ടൂൾ ഉപയോഗിച്ച് നമുക്ക് ഒരു ഗ്രേഡിയന്റ് കൂടി ഉണ്ടാക്കണം. ചിത്രത്തിൽ കാണിച്ചിരിക്കുന്നത്പോലെ ബ്ലാക്ക്, ഗ്രേ, ബ്ലാക്ക് ..


ഇനി അവന്റെ ലയർസ്റ്റൈൽ Color Dodge എന്നാക്കണം. നമ്മടെ ഫോട്ടോഷോപ്പിനെ പോലെ പെട്ടന്നു കാണുന്നിടത്തല്ല ഈ ലയർ സ്റ്റൈൽ മാറ്റം. ചിത്രത്തിൽ നോക്കി അതു ചെയ്യാം. തുടക്കത്തിൽ ഇങ്ങനൊക്കെ ഉണ്ടാകും അതൊന്നും കാര്യാക്കണ്ട.( പിന്നെ ശീലായിക്കൊള്ളും.)



ലയർ സ്റ്റൈൽ മാറ്റിയപ്പോഴുള്ള മാറ്റം കണ്ടില്ലേ. ഇനി ലവന്റെ തന്നെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുക. അല്പാല്പം സ്താനം മാറ്റി പ്രതിഷ്ഠിച്ചാൽ കാണാൻ മൊത്തത്തിൽ ഒരു ചേലുണ്ടാകും.



ഈ സർകിൾ എന്നത് ഒരുദാഹരണം മാത്രമാണ്. അതുപോലെ നമുക്കെന്തും ഉണ്ടാക്കാം. ഒന്നു ട്രൈ ചെയ്ത് നോക്കു.



ഭാവനമോളെങ്ങാനും നിങ്ങടെ കൂടെ ഉണ്ടെങ്കിൽ നല്ല അടിപൊളി വാൾപേപ്പറുകൾ 5 മിനുറ്റ് കൊണ്ട് ഉണ്ടാക്കാം. പക്ഷെ എന്തോ ചെയ്യാം ഭാവനക്ക് ന്നോട് തീരെ താല്പര്യല്ല.
Read More

Related Posts Plugin for WordPress, Blogger...