Showing posts with label Basic. Show all posts
Showing posts with label Basic. Show all posts

Tuesday, July 5, 2011

ബേസിക് 3D ഇഫക്റ്റ്

 
ഇവിടെ നമ്മുടെ ഇല്ലുസ്ട്രേഷൻ ചേട്ടന്റെ അടുത്ത് വന്നപ്പം എനിക്കാദ്യം കിട്ടിയത് ഇതാ, 3ഡി. !!!നമ്മളങ്ങനാണല്ലോ. ഒന്നും അറിയില്ലെങ്കിലും വലുതിൽതന്നെ കയറിപ്പിടിക്കണം. സംഭവം ബഹുകേമം, ചുമ്മാ പെൻടൂൾ എടുത്ത് വരച്ചാൽ നല്ല മനോഹരമായ ഷേപുകൾ ഉണ്ടാക്കിയെടുക്കാം എന്നത് ചില്ലറക്കാര്യമാണോ. ഇതെങ്ങാനും ഫോട്ടോഷോപ്പിലാണെങ്കിൽ ഒരു പത്ത് ലയറുകളെങ്കിലും വേണ്ടിവന്നേനേ. (ഹും, വൃത്തികെട്ടവൻ; പുതിയത് കിട്ടിയപ്പം ഫോട്ടോഷോപ്പിനെ തള്ളിപ്പറയുന്നു കൂതറ, പിന്നേം തറ) എന്നൊന്നും വിചാരിക്കല്ലെ, ഞാൻ ഒരു യാഥാർത്യം പറഞ്ഞെന്നെയുള്ളു.







ഈ ചിത്രം ശ്രദ്ധിക്കൂ. ഞാൻ ചുമ്മാ കളർ സെലെൿറ്റ് ചെയ്ത് പെൻടൂൾ എടുത്ത് ഒറ്റവര, ദേ കണ്ടില്ലേ...









എന്നിട്ട് നേരെ Effect >> 3D >> Revolve  ഇൽ പോയി ഒരൊറ്റകുത്ത്.






വന്ന 3ഡി എഡിറ്റ് വിന്റോയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താതെ ചുമ്മാ ഓകെ അടിച്ചു.









സംഗതി കഴിഞ്ഞു. 'ന്റെ പടച്ചോനേ, ഇതുനോക്കാനുള്ള ബുദ്ധി നമ്മക്ക് കുറച്ച് നേരത്തെ തോന്നീലല്ലോ. എന്നു ചുമ്മാ ആത്മഗതിച്ച് ഞാൻ എന്റെ ആ മനോഹരമായ വർക്കിലേക്ക് കണ്ണും നട്ടിരുന്നു.......


Read More

Related Posts Plugin for WordPress, Blogger...