Tuesday, July 5, 2011

ബേസിക് 3D ഇഫക്റ്റ്

 
ഇവിടെ നമ്മുടെ ഇല്ലുസ്ട്രേഷൻ ചേട്ടന്റെ അടുത്ത് വന്നപ്പം എനിക്കാദ്യം കിട്ടിയത് ഇതാ, 3ഡി. !!!നമ്മളങ്ങനാണല്ലോ. ഒന്നും അറിയില്ലെങ്കിലും വലുതിൽതന്നെ കയറിപ്പിടിക്കണം. സംഭവം ബഹുകേമം, ചുമ്മാ പെൻടൂൾ എടുത്ത് വരച്ചാൽ നല്ല മനോഹരമായ ഷേപുകൾ ഉണ്ടാക്കിയെടുക്കാം എന്നത് ചില്ലറക്കാര്യമാണോ. ഇതെങ്ങാനും ഫോട്ടോഷോപ്പിലാണെങ്കിൽ ഒരു പത്ത് ലയറുകളെങ്കിലും വേണ്ടിവന്നേനേ. (ഹും, വൃത്തികെട്ടവൻ; പുതിയത് കിട്ടിയപ്പം ഫോട്ടോഷോപ്പിനെ തള്ളിപ്പറയുന്നു കൂതറ, പിന്നേം തറ) എന്നൊന്നും വിചാരിക്കല്ലെ, ഞാൻ ഒരു യാഥാർത്യം പറഞ്ഞെന്നെയുള്ളു.







ഈ ചിത്രം ശ്രദ്ധിക്കൂ. ഞാൻ ചുമ്മാ കളർ സെലെൿറ്റ് ചെയ്ത് പെൻടൂൾ എടുത്ത് ഒറ്റവര, ദേ കണ്ടില്ലേ...









എന്നിട്ട് നേരെ Effect >> 3D >> Revolve  ഇൽ പോയി ഒരൊറ്റകുത്ത്.






വന്ന 3ഡി എഡിറ്റ് വിന്റോയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താതെ ചുമ്മാ ഓകെ അടിച്ചു.









സംഗതി കഴിഞ്ഞു. 'ന്റെ പടച്ചോനേ, ഇതുനോക്കാനുള്ള ബുദ്ധി നമ്മക്ക് കുറച്ച് നേരത്തെ തോന്നീലല്ലോ. എന്നു ചുമ്മാ ആത്മഗതിച്ച് ഞാൻ എന്റെ ആ മനോഹരമായ വർക്കിലേക്ക് കണ്ണും നട്ടിരുന്നു.......


16 comments:

  1. തന്നെ തന്നെ തുടക്കം തന്നെ കസറി...

    ReplyDelete
  2. തന്നെ .... ഉജാര്‍ ആയിട്ടുണ്ട്‌ .....!

    ReplyDelete
  3. അല്ല ഫസലുല്‍...ഇവനെ കിട്ടാനെന്താ വഴി...
    (കാശ് കൊടുത്തു വാങ്ങിക്കുന്ന പരിപാടി പണ്ടേയില്ല...)

    ReplyDelete
  4. ജ്യോതിപ്രകാശ്July 5, 2011 at 5:21 PM

    സംഗതി നന്നായിട്ടുണ്ട്

    ReplyDelete
  5. വളരെ മനോഹരം.
    ഇതൊക്കെ പരീക്ഷിച്ചു നോക്കാന്‍ കൊതിയാകുന്നു!

    ReplyDelete
  6. ഹ ഹ ഹ ഹ കുഞ്ഞാക്ക....സംഭവം കൊള്ളാല്ലോ....ഈ പഹയനെ, കിട്ടാന്‍ വല്ല വഴിയും ഉണ്ടോ....

    ReplyDelete
  7. Adobe Illustrator ethu versionil cheythatha ithu? Pls ..

    ReplyDelete
  8. ithu illustration cs5 ചെയ്തതാ, രാജേട്ടാ.

    ReplyDelete
  9. എല്ലാവർക്കും നൻട്രി, ഇതുകിട്ടാൻ ടൊറന്റ്, അല്ലെങ്കിൽ അഡോബ് സൈറ്റിൽ നിന്നു ട്രയൽ കിട്ടും.

    ReplyDelete
  10. കുഞ്ഞാക്കാടെ അവതരണ രീതി ആരെയും പിടിച്ചിരുത്തും ..ചെയ്തു നോക്കിയില്ലെന്കിലെന്താ ഇത്രേ ഉള്ളൂ കാര്യം എന്ന മട്ടിലുള്ള ആ പറചിലുണ്ടല്ലോ.... അത് ഇഷ്ടമായി ...

    ReplyDelete
  11. ഈ കുഞ്ഞാക്കാടെ ഒരു കാര്യം ..സൂപ്പറായിട്ടുണ്ട് കേട്ടാ..ഇനി ഇതൊക്കെ ഒന്ന് പടിച്ചെടുത്തിട്ടു വേണം..!ബാക്കി ഞാന്‍ പറയുന്നില്ല.

    ReplyDelete
  12. വരച്ചു പഠിക്കട്ടെ,

    ReplyDelete
  13. ho e photo shop nte oru karyam.Veruthe alla alukal madiyanmar akunnath...? Alle???
    Ethu kandu pidichavane kuttan paranjathalla ttto?

    ReplyDelete

Related Posts Plugin for WordPress, Blogger...