Monday, July 4, 2011

ഇല്ലുസ്‌ട്രേഷൻ ആമുഖം

  കൂട്ടുകാരെ പുതിയൊരു ബ്ലോഗ് കൂടി തുടങ്ങുന്നു. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം ഈ വിഷയകമായി അറിവുള്ളവർ സഹായിക്കണം എന്നഭ്യാർത്ഥിക്കുന്നു.  

  ഫോട്ടോഷോപ്പ് നെ ഒരു വഴിക്കാക്കിയപ്പം ഇനി ഇല്ലുസ്‌ട്രേഷൻ കൂടി ഒന്നു കൈവെക്കാം എന്നുതോന്നി. ആദ്യമേ പറയട്ടെ. എനിക്കിതിനെകുറിച്ച് ഒരു ചുക്കും അറിയില്ല. എല്ലാം ആദ്യം മുതൽ പഠിച്ച് തുടങ്ങണം. താല്പര്യമുള്ളവർക്ക് കൂടെ കൂടാം. അറിവുകൾ പങ്കുവെക്കാം.
    ഫോട്ടോഷോപ്പും ഇല്ലുസ്ട്രേഷനും തമ്മിലുള്ള വ്യത്യാസം ഞാൻ മനസിലാക്കിയിടത്തീളം പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഫോട്ടോഷോപ്പ് ഇമേജ് എഡിറ്റിംഗിനും ഇല്ലുസ്ട്രേഷൻ വെക്ടർ ഡിസൈനിംഗുമാണ്. പിക്സലുകൾ ആയതിനാൽ ഫോട്ടോഷോപ്പിൽ ഒരു പരിധി വരെ മാത്രമെ വലുതാക്കാൻ കഴിയു. അതായത് പ്രിന്റ് ചെയ്യുമ്പോഴുള്ള ക്വാളിറ്റി കുറവ് നമുക്ക് അറിയാം. എന്നാൽ വെക്ടർ ഡിസൈനിംഗിൽ ഹൈ ക്വാളിറ്റിയിൽ പിക്ചറുകൾ ഡിസൈൻ ചെയ്യാൻ സാധിക്കുന്നു. 3ഡി പോലുള്ള ഒപ്ഷനുകൾ വളരെപെട്ടന്നു ചെയ്യാം എന്നതു ഒരു മേന്മതന്നെയാണ് ഇല്ലുസ്ട്രേഷനിൽ. ഇനി കൂടുതൽ നമുക്ക് വഴിയെ പഠിക്കാം, മനസിലാക്കാം. അറിവുള്ളവർ ഇവിടെ പങ്കുവെക്കാൻ മടിക്കരുത്.

ഇല്ലിസ്ട്രേഷൻ ടൂൾസ് ബാർ

17 comments:

  1. എന്നാൽ തുടങ്ങാം..

    ReplyDelete
  2. സൈറ്റ് തന്നെ കലക്കന്‍, ആശംസകള്‍

    ReplyDelete
  3. വന്നത് വെറുതെ ആയില്ല ചില്ലറ കച്ചോടം തുടങ്ങി അല്ലേ?

    ReplyDelete
  4. @ ജുബി, അനു, നൗഷു, എഞ്ചിനീയർ, പാറക്കണ്ടി എല്ലാവർക്കും നന്ദി സന്ദർശിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒപാം കൂടിയതിനും,

    ReplyDelete
  5. ശരി എന്നാല്‍ തുടങ്ങാം കുടെയുണ്ട്

    ReplyDelete
  6. പഠിക്കലും പഠിപ്പിക്കലും...ഞാനും കൂടെയുണ്ട് കോയാ....

    ReplyDelete
  7. എന്നാൽ തുടങ്ങാം..ഞാനും കൂടെയുണ്ട് (fouzan make)

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. കാത്തിരിക്കുന്നു.
    സൈറ്റ്‌ വളരെ മനോഹരം.

    ReplyDelete
  10. Enikkum padikkanam...koode koottumo?

    ReplyDelete
  11. Illustrationu venda software ethaanu? Njanum koode undeeeeeeeey.

    ReplyDelete
  12. പ്രദീപ്, നവാസ് ബായ്, ഫൗസാൻ, മുഹമ്മദ്, രാജേട്ടൻ, സപ്‌സൺ, ചീരു, എല്ലാവർക്കും നന്ദി സ്വാഗതം.

    @ ചീരു Adobe illustrator

    ReplyDelete
  13. ഞമ്മള്‍ ഇബടത്തന്നെ ഉണ്ടെന്നു ങ്ങക്ക് അറ്യല്ലോ ഉസ്താദേ
    adobe illustration linkum venam aadyam

    ReplyDelete

Related Posts Plugin for WordPress, Blogger...